കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നരേന്ദ്ര മോദി സര്‍ക്കാര്‍ അത്ര സുഖകരമായ കാര്യങ്ങളെയല്ല നേരിട്ടുകൊണ്ടിരിക്കുന്നത്. ത്രിപുരയിലടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേടിയ വമ്പന്‍ ജയം അവരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തെലുങ്ക് ദേശം പാര്‍ട്ടി മോദി മന്ത്രിസഭയിലെ മന്ത്രിമാരെ രാജിവെപ്പിച്ചതും ഉത്തര്‍പ്രദേശിലും ബീഹാറിലും വമ്പന്‍ തോല്‍വി വഴങ്ങിയതും അവരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.